നാദാപുരം: സ്വര്‍ണ പണിയെടുക്കുന്ന സമുദായത്തെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം സംഘടിക്കുമെന്നും സുവര്‍ണ കൂട്ടായ്മ നാദാപുരം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വര്‍ണ പണിയെടുക്കുന്ന സമുദായ അംഗങ്ങളെ ചതിയന്മാരായി ചിത്രീകരിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും വ്യാജ പ്രചരണം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇതിനെതിരെ വിവിധ വിശ്വകര്‍മ കൂട്ടായ്മകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നിയമ നടപടി ആവശ്യപ്പെട്ട് അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സുവര്‍ണ കൂട്ടായ്മ പ്രസിഡന്റ് പാര്‍ഥാസ് സുരേന്ദ്രന്, സെക്രട്ടറി ബിജു കൊമ്പന്റവിട, ട്രഷറര്‍ എ.കെ.വിനോദന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ.പ്രവീണ്‍ കുമാര്‍, വി.വി.വിനോദന്‍, സജീവന് കൊയിലോത്ത ്എന്നിവര്‍ പങ്കെടുത്തു.