തലശേരി: കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒരേസമയം പ്രചരണത്തിന് എത്തിയത് തൊഴിലാളികളില്‍ ആവേശമുളവാക്കി. വടകര, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ വളര്‍ച്ച കേന്ദ്രത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ കെ.കെ.ശൈലജയും എം.വി.ജയരാജനും ഒരേസമയം പ്രചാരണത്തിനെത്തിയത്. ജനനേതാക്കള്‍ കൂടിയായ ഇരുവരെയും വാദ്യ മേളത്തിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ വരവേറ്റു.
മരിയന്‍ അപ്പാരന്സിലെത്തിയ സ്ഥാനാര്‍ഥികളെ മാനേജ്മെന്റ്പ്രതിനിധികളും ട്രേഡ് യൂണിയന് നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. സ്വീകരണ യോഗത്തില്‍ മരിയന്‍ അപ്പാരല്‍സ് എംപ്ലോയീസ് യൂണിയന് സിഐടിയു പ്രസിഡന്റ് ടി പവിത്രന് അധ്യക്ഷനായി. സ്ഥാനാര്‍ഥികളായ കെ കെ ശൈലജ, എം വി ജയരാജന്, ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന്, എംവി ചന്ദ്രബാബു, കെ കെ പ്രവീണ, എന്‍ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. മരിയന്‍ അപ്പാരല്‍സ് എംഡി തോമസ് ഓലിക്കന്‍ , മകന് റോണക്, എല്‍ഡിഎഫ് നേതാക്കളായ കെ ധനഞ്ജയന്, കെ ഇ കുഞ്ഞബ്ദുള്ള, സി വി ശശീന്ദ്രന് , ടി ബലന്, കെ കുഞ്ഞനന്തന് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് റബ്കോയിലും സ്ഥാനാര്‍ഥികള്‍ക്കും ഉജ്വല സ്വീകരണം നല്കി. റബ്ക്കോ എംപ്ലോയീസ് യൂണിയന് സിഐടിയുവിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കെ രാജീവന് അധ്യക്ഷനായി. ഇരു സ്ഥാനാര്‍ഥികളും സ്വീകരണത്തിന് മറുപടി പറഞ്ഞു. പ്രജീഷ് ബാബു, വി സുധ എന്നിവര്‍ നേതൃത്വം നല്കി.