വേളം: വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിൽക്കാൻ ഹോണസ്റ്റി ഷോപ്പുമായി ചേരാപുരം ഗവ.എൽ.പി.സ്കൂൾ. സ്കൂളിലെ വിദ്യാർഥികളാണ് ഇതിനു പിന്നിൽ. സ്കൂളിലെ സൗകര്യപ്രദമായ കോർണറിലാണ് കുട്ടികൾ പുതുമയാർന്ന കച്ചവട കേന്ദ്രം ആരംഭിച്ചത്. പേനകൾ, പെൻസിൽ, റബ്ബർ, സ്കെയിൽ, പെൻസിൽ കട്ടർ തുടങ്ങിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
വസ്തുക്കളാണ് കടയിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾ തന്നെയാണ് വിൽപന നടത്തുന്നത്. കുട്ടികളിൽ സത്യസന്ധതയും സഹകരണ മനോഭാവവും വളർത്തുകയെന്നതാണ് പുതുമയുള്ള ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹെഡ് മാസ്റ്റർ കെ.പ്രകാശൻ പറഞ്ഞു.
ഷോപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.സി. ബാബു,
വിദ്യാഭ്യാസ സമിതി ചെയർ പേഴ്സൺ സുമ മലയിൽ, അസി.സെക്രട്ടറി പി.പി. സിബി, മെംബർമാരായ എം.സി. മൊയ്തു, പി.എം. കുമാരൻ, പി.പി.ചന്ദ്രൻ, ഹെഡ് മാസ്റ്റർ കെ.പ്രകാശൻ, കെ.ടി. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/07/unani-l.jpeg?resize=600%2C600&ssl=1)