നാദാപുരം: മാസങ്ങളായി തുടരുന്ന ജലവിതരണ ലൈനിലെ ചോര്‍ച്ച അടക്കാന്‍ ആരുമെത്തിയില്ല. ഇക്കാരണത്താല്‍ ശുദ്ധ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു. ചേലക്കാട്-തണ്ണീര്‍ പന്തല്‍ റോഡില്‍ കുറ്റിപ്രത്താണ് ഈ കാഴ്ച. ഒരു വീട്ടിലേക്ക് കണക്ഷന് നല്കിയ പൈപ്പ് ചോരുന്നത് നാട്ടുകാരും വീട്ടുകാരും പല തവണ പുറമേരിയിലെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസില്‍ അറിയിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം പരന്നൊഴുകി റോഡും തകരുന്ന സ്ഥിതിയാണ്.