വടകര: വടകരയുടെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം നല്കി കെ.കെ.ശൈലജയെ വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കമ്മിറ്റി അഭ്യര്‍ഥിച്ചു. ജനജീവിതത്തെ ദുരിതപൂര്‍ണമാക്കിയ കോര്‍പറേറ്റ് വര്‍ഗീയ ഭരണത്തിന് അന്ത്യം കുറിക്കാനും മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കുന്നതിനും വടകരയിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനവകാശം ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ 15 വര്‍ഷകാലമായി വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് എംപിമാര്‍ മണ്ഡലത്തിന്റെ വികസനകാര്യങ്ങളിലോ മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വര്‍ഗീയ നയങ്ങള്‍ക്കെതിരെയോ കാര്യമായ ഒരിടപെടലും നടത്തിയിട്ടില്ല. ഒരു കേന്ദ്ര പദ്ധതി പോലും ഈ 15 വര്‍ഷത്തിനിടയില്‍ വടകര മണ്ഡലത്തില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
യുഎപിഎ, മുത്തലാഖ് നിരോധനം, പൗരത്വ ഭേദഗതി തുടങ്ങിയ ഫാസിസ്റ്റ് നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിഷ്ക്രിയമായ നിലപാട് സ്വീകരിക്കുകയാണ് യുഡിഎഫ് എംപിമാര്‍ ചെയ്തത്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടായിരിക്കും വടകരയിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിക്കുക.
നിപ, കോവിഡ് വൈറസുകള്‍ മരണം വിതച്ച നാളുകളില്‍ ഇച്ഛാശക്തിയോടെ അതിനെ പ്രതിരോധിക്കുന്നതില്‍ നേതൃത്വം നല്കിയ മലയാളികളുടെ അഭിമാനമായ കെ.കെ.ശൈലജയെ വടകരയിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരിക്കുന്നു എന്നാണ് സ്ഥാനാര്‍ഥി പര്യടനങ്ങളിലും റാലികളിലുമൊക്കെ പ്രകടമായ ജനപങ്കാളിത്വം വ്യക്തമാക്കുന്നത്. മാത്രമല്ല, ലോകം ആദരിക്കുന്ന ടീച്ചര്‍ക്കെതിരായി യു.ഡി.എഫ് നടത്തിയ അപവാദ പ്രചാരണങ്ങള്‍ക്കും ലൈംഗിക അധിക്ഷേപങ്ങള്‍ക്കുമുള്ള മറുപടി കൂടിയായിരിക്കും വടകരയിലെ വിധിയെഴുത്ത്. വടകരയുടെ സമഗ്രമായ വികസനത്തിനും വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കാനും പാര്‍ലിമെന്റില്‍ കെ.കെ.ശൈലജയുടെ സാന്നിധ്യം ഉറപ്പുവരുത്താനും വിജയം സുനിശ്ചിതമാക്കണമെന്ന് എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി അഭ്യര്‍ഥിച്ചു.