ആലപ്പുഴ: തെരുവു നാടകത്തെ ചൊല്ലി ആലപ്പുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. യുഡിഎഫിന്റെ നാടകത്തിനിടയിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയായിരുന്നു. നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞവഴി ബീച്ചിലെ വേദിയിലേക്ക് ഇരച്ചുകയറിയത്. ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി. പോലീസ് എത്തി ലാത്തി വീശിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. കനത്ത പോലീസ് കാവലില്‍ നാടകം തുടര്‍ന്നു.