നാദാപുരം: വാണിമേലില്‍ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എല്‍ഡിഎഫ് പ്രതിഷേധം. സമയം കഴിഞ്ഞ് എത്തിയവരെയും
വോട്ട് ചെയ്യാന്‍ അനുവദിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
വാണിമേല്‍ ക്രസന്റ് ഹൈസ്കൂളിലെ 84-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് പൂര്‍ത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തില്‍ ഉണ്ടായിരുന്നവര്‍ ടോക്കണ്‍ അധികമായി വാങ്ങി പിന്നീടെത്തിയവര്‍ക്ക് നല്‍കിയെന്നാണ് ഉയരുന്ന ആരോപണം. ഇങ്ങനെ ടോക്കണുമായി എത്തിയവരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്തെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എല്‍ഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി.