വട്ടോളി: കേന്ദ്ര അവഗണയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടപ്പിച്ച് കക്കട്ടില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജനസദസ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കൂടത്താങ്കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. വി.വി.പ്രഭാകരന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ പി.നാണു, നീലിയോട്ട് നാണു, കെ.കെ.ദിനേശന്, ശ്രീജിത്ത് വള്ളില്‍, ശശീന്ദ്രന് കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.