എടച്ചേരി: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കും വിവേചനങ്ങൾക്കും എതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുപക്ഷ എം പിമാരും എം എൽ എമാരും ഡൽഹിയിൽ നടത്തുന്ന ധർണ്ണാ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൽ ഡി എഫ് എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി ടൗണിൽ പ്രതിഷേധ സദസ്സ്
സംഘടിപ്പിച്ചു. എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി വി ഗോപാലൻ, ടി അനിൽകുമാർ, വത്സരാജ് മണലാട്ട്, അഡ്വ.പി രാഹുൽ രാജ്, പി കെ ബാലൻ, വി കുഞ്ഞിക്കണ്ണൻ, നാസർ ചിയ്യൂർ എന്നിവർ സംസാരിച്ചു. സ്ത്രീകളടക്കമുള്ള നൂറ് കണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.