ഇരിങ്ങണ്ണൂര്‍: കെ.കെ.ശൈലജയുടെ വിജയം സുനിശ്ചിതമാക്കുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് ഇരിങ്ങണ്ണൂര്‍ മേഖല കണ്വെന്ഷന് സംഘടിപ്പിച്ചു. സിപിഎം ഏരിയ സിക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. വല്‍സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.
എല്‍ഡിഎഫ് നേതാക്കളായ ഇ.പി.ദാമോദരന്‍, എം.ടി.ബാലന്, സന്തോഷ്.വി.കരിയാട്, ടി.കെ.അരവിന്ദാക്ഷന്, വി.പി.സുരേന്ദ്രന്, എം.പി.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം ഇരിങ്ങണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി ടി. അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ഇരിങ്ങണ്ണര്‍ മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.കെ.ബാലന് ഉദ്ഘാടനം ചെയ്തു.