തൂണേരി: വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വീകരിച്ച വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് തൂണേരിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന കൂട്ടായ്മ സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ.ലതിക
ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു. ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോദരന്‍, നെല്ലിയേരി ബാലന്, സമദ് നരിപ്പറ്റ, പി എം ജോസഫ്, കനവത്ത് രവി, പി എം നാണു, വിമല്‍ കുമാര്‍ കണ്ണങ്കൈ, സി കെ അരവിന്ദാക്ഷന് എന്നിവര്‍ പ്രസംഗിച്ചു.