വടകര: സാമൂഹിക രംഗത്തും ജീവകാരുണ്യ മേഖലയിലും സജീവസാന്നിധ്യമായിരുന്ന കോറോത്ത് വിജയന്റെ വേര്‍പാട് നാടിന്റെ ദുഃഖമായി. വടകര മുനിസിപ്പാലിറ്റിയില്‍പെട്ട കസ്റ്റംസ്റോഡ്-പൂവാടന്‍ ഗേറ്റ് മേഖലയില്‍ പൊതുവിഷയങ്ങളില്‍ ഇടപെടുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാന്‍ കോറോത്ത് വിജയന് ശ്രദ്ധിച്ചിരുന്നു. ജീവകാരുണ്യ രംഗത്ത് അകമഴിഞ്ഞ സഹായം നല്കിയ അദ്ദേഹം ഇക്കാര്യത്തില്‍ പലര്‍ക്കും മാതൃകയായി. യൂനിറ്റി റസിഡന്‍സ് അസോസിയേഷന് രൂപവത്കരിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ട് നല്ല ഇടപെടല്‍ നടത്തി.
അസുഖബാധിതനായി കിടപ്പിലായ അദ്ദേഹം ഇന്നലെ രാത്രിയാണ് അന്തരിച്ചത്. നിര്യാണ വാര്‍ത്ത അറിഞ്ഞ് ഒട്ടേറെ പേര് അന്ത്യോപചാരം അര്‍പിക്കാനെത്തി. ഉച്ചക്ക് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വൈകീട്ട് യൂനിറ്റി റസിഡന്‍സ് അസോസിയേഷന് അനുശോചന യോഗം സംഘടിപ്പിച്ചു. ഏവരാലും ആദരിക്കപ്പെട്ട കോറോത്ത് വിജയന്റെ വ്യക്തിത്വവും സൗമ്യമായ പെരുമാറ്റവും നാടിന് മാതൃകയാണെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.പി.സലീം അധ്യക്ഷത വഹിച്ചു. ബഷീര്‍ പൊന്മണിച്ചി അനുശോചന പ്രമേയം അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.സുരക്ഷിത, ടി.പി.രാജന്, കെ.പി.നജീബ്, ആര്.കെ.പ്രദീപ്, പി.മഹമൂദ്, എ.കെ.സചീന്ദ്രന്‍, സി.എച്ച്.ജിനീഷ്കുമാര്‍, ടി.പി.മുസ്തഫ, ബിജു മട്ടോല്,
വാരിജാക്ഷി, ജിഷ അഞ്ചുകണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. യൂനിറ്റി സെക്രട്ടറി ആശ പാണ്ടിപറമ്പത്ത് സ്വാഗതം പറഞ്ഞു.
കോറോത്ത് വിജയന്റെ നിര്യാണത്തില്‍ തീരം കലാകായികവേദി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു.