കണ്ണൂക്കര: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അനുവദിച്ച ലാപ്ടോപ്പിന്റെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുധീര്‍ മഠത്തില്‍, ശാരദാവത്സന്‍, സുരേന്ദ്രന്.യു.എം, ജൗഹര്‍ വെള്ളികുളങ്ങര, സഗീഷന്.വി.കെ, ഫിഷറീസ് ഓഫീസര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
‘ഒരുമിച്ച് തുഴയാം ക്ഷേമതീരം’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,80,000 രൂപ ചെലവഴിച്ച് 17 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്പ്ടോപ്പ് നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വ്് നല്‍കുന്നതാണ് പദ്ധതി. പഠനോപകരണം, വല, ലൈഫ് ബോയ, വാട്ടര്‍ ടേങ്ക് എന്നിവയുടെ വിതരണം ഉള്‍പെടെ മത്സ്യമേഖലക്ക് കരുത്തേകുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.