വടകര: ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ നിരന്തരം മണ്ണിടിയുന്ന വിഷയത്തില്‍ ഇടപെട്ട് കെ.കെ.രമ എംഎല്‍എ. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണിടിഞ്ഞ മീത്തലെ മുക്കാളി, പാലയാട് നട തുടങ്ങിയ സ്ഥലങ്ങളില്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം എംഎല്‍എ സന്ദര്‍ശനം നടത്തി. അശാസ്ത്രീയ നിര്‍മാണമാണ് മണ്ണിടിയാന്‍ കാരണമായതെന്ന് വ്യക്തം.
സന്ദര്‍ശനത്തിന് ശേഷം ആര്‍ഡിഒ ഓഫിസില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും എംഎല്‍എ വിളിച്ചു ചേര്‍ത്തു. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികളെടക്കാന് യോഗം തീരുമാനമെടുത്തു. മണ്ണിടിഞ്ഞതിന് ഇരുവശവും അപകട നിലയില്‍ കിടക്കുന്ന വീടുകള്‍ നില്ക്കുന്ന സ്ഥലം ഏറ്റെടുത്ത് തട്ടുകളായി റീട്ടെയിന്‍ വാള് നിര്‍മിക്കണമെന്ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഭാവിയില്‍ ഇത്തരം ഗുരുതരമായ അനാസ്ഥ ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും കമ്പനികള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനായുള്ള
തീരുമാമെടുക്കാന്‍ സര്‍ക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
വെങ്ങളം മുതല്‍ അഴിയൂര്‍ അണ്ടിക്കമ്പനി വരെയുള്ള സ്ഥലത്തെ സര്‍വീസ് റോഡും ഓവുചാലും ഉടന്‍ ഗതാഗത യോഗ്യമാക്കും. ഈ കാര്യങ്ങള്‍ നടത്തുന്നതിനുള്ള ഭരണപരമായ സഹായങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കും. യോഗത്തില്‍ കെ. കെ രമ എംഎല്‍എക്കു പുറമെ
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.സത്യന്, അഴിയൂര്‍ പഞ്ചായത്ത് അംഗം കെ.ലീല, ആര്‍ഡിഒ അന്‍വര്‍ സാദത്ത്, തഹസില്‍ദാര്‍, നാഷണല്‍ ഹൈവെ അതോറിറ്റി പ്രോജക്ട് ഡയരക്ടര്‍, എല്‍എ തഹസില്‍ദാര്‍, ഒഞ്ചിയം വില്ലേജ് ഓഫിസര്‍ എന്നിവര്‍ പങ്കെടുത്തു.