വടകര: വടകരക്കും തലശേരിക്കുമിടയില്‍ മുക്കാളിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നു രാവിലെയാണ് മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് വീണത്. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയായി. രാവിലെ പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്.
ദേശീയപാത വികസനത്തിനു വേണ്ടി കുന്നിടിച്ചതിനെ തുടര്‍ന്ന് മതിയായ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് രാവിലെ എട്ടു മുതല്‍ ഇടിഞ്ഞ് തുടങ്ങി.
ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. വടകര-തലശേരി റൂട്ടില്‍ ഗതാഗതം താറുമാറായ നിലയിലാണ്. കുഞ്ഞിപ്പള്ളി, കണ്ണൂക്കര, കൈനാട്ടി എന്നിവിടങ്ങളില്‍ നിന്നായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.