വടകര: മൂരാട് ബ്രദേഴ്സ് ബസ് സ്റ്റോപ്പിനു സമീപം ദേശീയ പാതയോരത്ത് മണ്ണിടിഞ്ഞു. പാതയ്ക്കായി ഇരുവശവും കുഴിച്ചു താഴ്ത്തിയ സ്ഥലത്താണ് മണ്ണിടിച്ചല്‍. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചല്‍. മുകളിലെ ഇലക്ട്രിക് പോസ്റ്റ് കടപുഴകി വീണ നിലയിലാണ്. വീടും ഭീഷണിയിലാണ്. ദേശീയപാതക്കായി മണ്ണെടുത്ത സ്ഥലങ്ങളെല്ലാം മഴയത്ത് മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മുക്കാളി മുതല്‍ ഇരിങ്ങല്‍ വരെ ഇത്തരം സ്ഥലങ്ങള്‍ ധാരാളമുണ്ട്. ഇവിടെയൊന്നും ദേശീയപാത നിര്‍മാണ കമ്പനി സുരക്ഷ ഒരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
മൂരാട് മണ്ണിടിഞ്ഞ സ്ഥലത്ത് എത്രയും വേഗം കെഎസ്ഇബിയും എന്‍എച്ച് അതോറിറ്റിയും സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് പുതുപ്പണം മേഖല എന്‍.എച്ച് സമരസമിതി കോഡിനേറ്റര്‍ വത്സരാജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ രജനി, സമരസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.എം.മുസ്തഫ, സി.പി.ചന്ദ്രന്, എ.വി.സിദ്ദിഖ്, എ.കെ.നൗഷാദ്, സി.വി സമീര്‍, എ.കെ റിയാസ് എന്നിവര്‍ ആവശ്യപ്പെട്ടു.