വടകര: മുടപ്പിലാവിൽ എൽ.പി സ്കൂൾ പരിസ്ഥിതി ദിനാചരണഭാഗമായി മുഴുവൻ വിദ്യാർഥികൾക്കും കറിവേപ്പില തൈ വിതരണം ചെയ്തു. മുഖ്യ കർഷകനായ മീത്തലെ ഇടത്തിൽ കുഞ്ഞിരാമൻ വിതരണ ഉദ്ഘാടനം നടത്തി. മുഖ്യപ്രഭാഷണം കെ.കെ
ബാലകൃഷ്ണൻ നിർവഹിച്ചു. 4 ദിവസങ്ങളിലായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളത്.ഹെഡ്മിസ്ട്രസ് സുധ കണ്ണമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജേഷ് സ്വാഗതം പറഞ്ഞു.