ഓര്‍ക്കാട്ടേരി: സ്വാതന്ത്ര്യ സമര സേനാനിയും ഗോവ-മയ്യഴി വിമോചന സമര നേതാവും പ്രമുഖ സോഷ്യലിസ്റ്റും ട്രേഡ് യൂനിയന്‍ നേതാവുമായ കെ.വി.നാരായണന് നായര്‍ (98) അന്തരിച്ചു. സംസ്ഥാന മിനിമം വേജസ് കമ്മിറ്റി അംഗമായിരുന്നു. എച്ച്എംഎസ്, കര്‍ഷക തൊഴിലാളി യൂണിയന്, ചെങ്കല്‍-കരിങ്കല്‍ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: ദാക്ഷായണി.
മക്കള്‍: സുമതി, സോമസുന്ദരന്‍ (റിട്ട. കേരള ബാങ്ക്), തങ്കമണി, പുഷ്പ, ഇന്ദിര, വിദ്യാധരന് (സിഎം ഹോസ്പിറ്റല്‍ വടകര). മരുമക്കള്‍: പത്മനാഭന് (റിട്ട. ഇന്‍സ്പെക്ടര്‍ എക്സൈസ്), നിഷ, ദാമോദരന്‍, സുരേന്ദ്രന് (റിട്ട. ആര്‍പിഎഫ്), ജയ, പരേതനായ രാജന്. സംസ്കാരം ഇന്ന് (ബുധന്‍) രാവിലെ 11 ന് ഓര്‍ക്കാട്ടേരിയിലെ വീട്ടുവളപ്പില്‍.