തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. മാസപ്പടി കേസിൽ തെളിവിന്റെ കണിക പോലും കുഴൽനാടന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. വി.ഡി. സതീശനെക്കാൾ വലിയവനാകാൻ കുഴൽനാടൻ ശ്രമിച്ചു. കവല പ്രസംഗം കോടതിയിൽ തെളിവാകുമോ എന്നു ജയരാജൻ ചോദിച്ചു. നുണപ്രചരണത്തിനേറ്റ തിരിച്ചടിയാണ് മാസപ്പടി കേസിലെ
ഹരജി തള്ളിയ കോടതി നടപടി. കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു.