തോടന്നൂര്‍: കുട്ടികള്‍ക്ക് കരുതലിന്റെ കരസ്പര്ശവുമായി കാരുണ്യ പ്രവര്‍ത്തകനും വ്യവസായിയും ഒലീവിയ വുഡ്സ് ചെയര്‍മാനുമായ കുഞ്ഞമ്മദ് ചക്കോത്ത്. തോടന്നൂര്‍ യുപി സ്കൂളിലെ കുട്ടികള്‍ക്ക് കുഞ്ഞമ്മദ് ചക്കോത്ത് വക ബാഗ് ലഭിച്ചു.
സ്കൂളില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കുമാണ് ബാഗ് വിതരണം ചെയ്തത്. കാരുണ്യ വഴിയില്‍ വേറിട്ട മുഖമായ കുഞ്ഞമ്മദ് ചക്കോത്ത് ഡയാലിസിസ് രോഗികളുള്‍പ്പെടെ നിരവധി പേര്‍ക്ക് സഹായം ചെയ്തുവരുന്നുണ്ട്. തിക്കോടി സ്വദേശിയായ ഇദ്ദേഹം തന്റെ വ്യവസായത്തില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതമാണ് രോഗികള്‍ക്കായി മാറ്റിവെക്കുന്നത്.
ബാഗ് വിതരണചടങ്ങ് തോടന്നൂര്‍ എ.ഇ.ഒ എം.വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ടി.മൂസ്സ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന് സി.ആര്.സജിത്ത്, വി.കെ.സുബൈര്‍, അജയന് ചെറുകാട്,പി.ശുഭ, സാബിറ കെ.പി, വിനോദ് എന്നിവര്‍ സംസാരിച്ചു.