അഴിയൂര്‍: ചോമ്പാലിലെ സാമൂഹിക പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ കുനീമ്മല്‍ രാധാകൃഷ്ണന് (66) അന്തരിച്ചു. അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് സെക്രട്ടറി, അഴിയൂര്‍ ഹൗസിങ് സൊസൈറ്റി ഡയറക്ടര്‍, ചോമ്പാല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് മുന്‍ ഡയറക്ടര്‍, ചോമ്പാല ആത്മവിദ്യാ സംഘം പ്രവര്ത്തകന്, അഴിയൂര്‍ കാര്‍ഷിക വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവത്തിച്ചു. ഭാര്യ: വിമല (കൃഷിഭവന് അഴിയൂര്‍). മക്കള്‍: രമ്യ, സൗമ്യ. മരുമക്കള്‍: സജിത്ത്, പ്രിയേഷ്. സഹോദരന്: രാജീവന്. സഞ്ചയനം ചൊവ്വാഴ്ച.