കൊയിലാണ്ടി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന് കൊയിലാണ്ടി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. മേലൂര്‍ ശ്രീരാമകൃഷ്ണാശ്രമം മഠാധി സ്വാമി സുന്ദരാനന്ദയുമായും മാതാ അമൃതാനന്ദമയീമഠാധിപതി ബ്രഹ്മചാരി സുമേതാമാതൃ ചൈതന്യയുമായും സംസാരിച്ചു. ചെങ്ങോട്ടുകാവില്‍ സേവാഭാരതി നിര്‍മ്മിച്ച് നല്കുന്ന വീടും സന്ദര്‍ശിച്ചു. എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡണ്ട് കെ.എം.രാജീവനെ കണ്ട് ചര്‍ച്ച നടത്തി. കൂടാതെ മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും കണ്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.ആര്.ജയ്കിഷ്,, ജില്ലാ ട്രഷറര്‍ വി.കെ.ജയന്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരിവിനോദ്, കെ.വി.സുരേഷ്. അഡ്വ: എ.വി..നിധിന്, ടി.പി.പ്രജിത്ത്, കൗണ്‍സിലര്‍ കെ.കെ.വൈശാഖ്, ജിതേഷ് കാപ്പാട്, കെ.പി.എല്‍.മനോജ്, അഭിന്‍ അശോക്, വാര്‍ഡ് മെംബര്‍ കെ.പി സുധ തുടങ്ങിയവര്‍ കുമ്മനത്തെ അനുഗമിച്ചു.