വടകര: കുടുംബശ്രീ അരങ്ങ് വടകര ക്ലസ്റ്റർ തല സർഗോത്സവം മെയ് 25,27,28 തിയ്യതികളിൽ വടകര സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താലൂക്കിലെ 24 സിഡിഎസുകളിൽ നിന്നായി 49 ഇനങ്ങളിലായി 700 ഓളം മത്സരാർഥികൾ മാറ്റുരയ്ക്കും. മെയ് 25 ന് നടക്കുന്ന സ്റ്റേജ് ഇതര മത്സരങ്ങളിൽ കഥാരചന,കവിതാരചന,ചിത്ര രചന,കാർട്ടൂൺ തുടങ്ങിയവ നടക്കും. മെയ് 27,28
തീയ്യതികളിൽ നാടോടി നൃത്തം,മാപ്പിളപ്പാട്ട്, തിരുവാതിര, നാടകം തുടങ്ങി 16 സ്റ്റേജ് ഇനങ്ങൾ നടക്കും. ജില്ല കലോത്സവം മെയ് 31, ജൂൺ 1 നടക്കാവിൽ വെച്ച് നടക്കും. സംസ്ഥാന കലോത്സവം ജൂൺ 7, 8, 9 തിയ്യതികളിൽ കാസർഗോഡ് ജില്ലയിലാണ്.