വടകര: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സോഫ്റ്റ് ബേസ്ബോള്‍ യൂത്ത് ടീമിലേക്ക് കെ.ടി.മൃദുല തെരഞ്ഞെടുക്കപ്പെട്ടു. മെയ് 13 മുതല്‍ 17 വരെ നേപ്പാളിലെ പൊക്രാമിലാണ് മത്സരം. മടപ്പള്ളി വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മൃദുല. അഴിയൂര്‍ കോറോത്ത് ശ്രീ നാഗഭഗവതി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും ശിവസേന കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റുമായ തുളസിദാസിന്റെയും ജെസ്സിനയുടെയും മകളാണ് മൃദുല.