തിരുവനന്തപുരം: കെ.എസ്.യു തെക്കൻ മേഖലാ ക്യാമ്പിലെ തമ്മിൽത്തല്ലിൽ നാല് ഭാരവാഹികൾക്ക് സസ്പെൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി എന്നിവർക്കെതിരെയാണ് നടപടി. എൻഎസ്യുഐയുടേതാണ് നടപടി. ക്യാമ്പിലേക്ക് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് കമ്മീഷൻ വിശദീകരണവും ചോദിക്കും. തമ്മിൽത്തല്ലിൽ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പിൽ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച
സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.