കൊയിലാണ്ടി: കൊയിലാണ്ടി എസ്എന്‍ഡിപി കോളജ് വിദ്യാര്‍ഥി അമലിനെ ആക്രമിച്ച സംഭവം അട്ടിമറിക്കാന്‍ ശ്രമമമെന്ന് ആരോപണം. സിപിഎം അധ്യാപക സംഘടന നേതാവ് കൂടിയായ പ്രിന്‍സിപ്പളാണ് ഇതിനു ശ്രമിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയ കെ.എസ്.യു പ്രിന്‍സിപ്പളിനെ ഉപരോധിച്ചു. മര്‍ദനത്തിന് നേതൃത്വം നല്കിയ എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയുടെ കയ്യില്‍ നിന്നു മറ്റൊരു വ്യാജ പരാതി പ്രിന്‍സിപ്പള്‍ എഴുതി വാങ്ങിയെന്ന് കെ.എസ്.യു ആരോപിച്ചു.
വയനാട് വെറ്റിനറി സര്‍വകലാശാല പ്രിന്‍സിപ്പലിന് സമാനമായ രീതിയിലാണ് കൊയിലാണ്ടി എസ്എന്‍ഡിപി കോളജിലുംശ്രമിക്കുന്നതെങ്കില് പ്രിന്‍സിപ്പലിനെ ക്യാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നു കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബ് പറഞ്ഞു.
അമലിനെ ആക്രമിച്ച എസ്എഫ്ഐക്കാരെ കോളജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രിസിപ്പലിനെ ഉപരോധിച്ചു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബ്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷംനാസ് എം പി, സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍, കെ എസ് യു നേതാവ് അഭിനവ് കണക്കശ്ശേരി, കെ എസ് യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആദര്‍ശ് കെ എം, എ കെ ജാസിം, ഷാഹിയ നന്തി, അര്ജുന് പെരുവട്ടൂര്‍, അശ്വന്ത് എ എസ്, അഭിജിത്ത് പി, നീരജ്ജ് ചേലിയ ജോബിന് രാജ്, മുഹമ്മദ് ഷാഹില്‍ എ ആര് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി