വടകര: കെ എസ് എസ് പി എ വടകര നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും അനുമോദനവും വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി സി. ഷീബ ഉദ്ഘാടനം ചെയ്തു. എൻ. കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൻ ജി ഒ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-fire-works.jpeg?resize=407%2C600&ssl=1)
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രദീപൻ കെ, കെ എസ് എസ് പി എ വനിതാ ഫോറം സംസ്ഥാന സെക്രട്ടറി എം വാസന്തി, ജില്ലാ വനിത ഫോറം സെക്രട്ടറി സി. രൻജിനി എന്നിവരെ ആദരിച്ചു. പി.പി രാജു, ഭാസ്കരൻ. എ, വിജയൻ.എ, വേണുഗോപാലൻ. എം, വി കെ പ്രേമൻ, പി. അംബിക, എം.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പി. കെ പുഷ്പവല്ലി സ്വാഗതവും, ടി എച്ച് ലളിത നന്ദി പറഞ്ഞു.