കുറ്റ്യാടി: കെ.എസ്.എസ്. പി.എ. സംസ്കാരിക സദസും അവാർഡ് ജേതാക്കൾക്കുള്ള അനുമോദനവും കവിയും സാഹിത്യകാരനുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി നിയോജക മണ്ഡലം പ്രസി . വി. വി. വിനോദൻ അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാക്കളായ നാസർ കക്കട്ടിൽ , ഐ.പി. പത്മനാഭൻ എന്നിവരെ ആദരിച്ചു. കെ.പി.സി.സി.
സെക്രട്ടറി വി.എം.ചന്ദ്രൻ, ജില്ലാ കോൺ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ.എസ്.എസ്. പി.എ ഭാരവാഹികളായ ഒ.എം. രാജൻ, വി.പി. സർവ്വോത്തമൻ, രാമേശ് ബാബു കാക്കന്നൂർ, ജമാൽ മൊകേരി, ബി.കെ. സത്യനാഥൻ , ഷീല പത്മനാഭൻ ‘, കെ.പി. മോഹൻദാസ്, എം. ചന്ദ്രബാബു, പി.കെ. പ്രേംകുമാർ എന്നിവർ സംസാരിച്ചു