കൊയിലാണ്ടി: ദേശീയപാതയില്‍ പൂക്കാട് വെറ്റിലപ്പാറക്ക് സമീപം പെറ്റ് മാളിനു സമീപം കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ലോറിക്ക് പിന്നില്‍ ഇടിച്ചത്. ആര്‍ക്കും പരിക്കില്ല. ബസിന്റെ ഗ്ലാസ് തകര്‍ന്നു. റോഡിലെ കുഴികള്‍ വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം.