കണ്ണൂക്കര: ദേശീയപാതയില്‍ കണ്ണൂക്കരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്.
കൊട്ടിയൂരില്‍ നിന്നു വടകര ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസിലെ ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ വടകര പാര്‍ക്കോ
ആശുപത്രിയിലും ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. രക്ഷാപ്ര
വര്‍ത്തനത്തിന് വടകരയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.