വടകര: കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ ട്രഷററും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടി.കെ.കുഞ്ഞിരാമനെ കെഎസ്കെടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അനുസ്മരിച്ചു. കേളുഏട്ടന്‍ പി പി ശങ്കരന് സ്മാരകത്തില്‍ നടന്ന അനുസ്മരണം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡന്റ് ആര് പി ഭാസ്കരന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ദിനേശന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബാലന്, കെ കെ പ്രമീള, ജില്ലാ വൈസ് പ്രസിഡന്റ് കെ കുഞ്ഞമ്മദ്, കെ കെ മുഹമ്മദ്, പി ബാബു രാജ്, പി സി പുഷ്പ, ജിഷ, എന്‍ എം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് പി പി ബാലന് സ്വാഗതവും സെക്രട്ടറി എം എം ധര്മരാജന് നന്ദിയും പറഞ്ഞു.