കൊയിലാണ്ടി: കെഎസ്കെ തളിക്കുളത്തിന്റെ സ്മരണാര്‍ത്ഥം കെ.എസ്.കെ തളിക്കുളം സ്മാരക ട്രസ്റ്റ് ഏര്‍പെടുത്തിയ കാവ്യപ്രതിഭ പുരസ്കാരം സത്യചന്ദ്രന് പൊയില്‍ക്കാവിന്. അദ്ദേഹത്തിന്റെ ‘വൈകുന്നേരങ്ങളുടെ സമാഹാരം’ എന്ന കൃതിക്കാണ് പുരസ്കാരം.
കവികളായ ബക്കര്‍ മേത്തല ചെയര്‍മാനും വര്ഗീസ്സാന്റണി, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ജൂലൈ ഏഴ് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തളിക്കുളത്തെ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കവിയെ അനുസ്മരിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഫലകവും പ്രശസ്തിപത്രവും അയ്യായിരം രൂപയും അടങ്ങുന്ന പുരസ്കാരം ജേതാവിന് സമ്മാനിക്കും.