വടകര: പ്രാദേശികകേബിള് ടിവി നെറ്റ്വര്‍ക്കുകളെ തകര്‍ത്ത് കുത്തക കമ്പനികള്‍ക്ക് ടെലികോം രംഗം പൂര്‍ണമായും തീറെഴുതി കൊടുക്കാനുള്ള ചിലരുടെ നീക്കത്തിന് കെഎസ്ഇബി കൂട്ടുനില്ക്കുകയാണെനും ഇതിന്റെ ഭാഗമായാണ് വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിക്കുന്ന ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെ ദ്രോഹിക്കുന്നതെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ്റ്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആരോപിച്ചു. ഇതില്‍ ല്‍നിന്നു കെഎസ്ഇബി പിന്മാറണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. മന്തരത്തൂര്‍ സഹകരണ ബാങ്ക് ഹാളില്‍ നടന്ന സമേളനം സിഒഎ
സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദീഖ് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കിയ കേരളത്തില്‍ ഈ രംഗത്ത് വലിയ ഇടപെടല്‍ നടത്തുന്ന കേരളാവിഷന് സംരംഭങ്ങള്‍ക്ക് വേണ്ട പിന്തുണ സര്‍ക്കാര്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രജീഷ് അച്ചാണ്ടി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം മന്‍സൂര്‍, എക്സിക്യൂട്ടീവ് അംഗം കെ.വിജയ കൃഷ്ണന് സംസ്ഥാന കമ്മറ്റിയംഗം എ. സി നിസാര്‍ബാബു ജില്ലാ ട്രഷറര്‍ ടി.വാസുദേവന്‍, സത്യനാഥന് എന്നിവര്‍ സംസാരിച്ചു. നേരത്തെ ജില്ലാ പ്രസിഡന്റ് പി.പി.അഫ്സല് പതാക ഉയര്‍ത്തി.
സത്യനാഥിനെ പ്രസിഡന്റായും ഒ.ഉണ്ണികൃഷ്ണനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മാര്‍ച്ച് 2, 3, 4 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.