വടകര: വൈദ്യുതി അപകടത്തില്‍പെട്ട തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വടകര ബീച്ച് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ രജിത്ത് കുമാറിന് കെഎസ്ഇബിയുടെ ആദരം. ക്രിസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യുട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ.അമ്മിണി രജിത്ത് കുമാറിനെ പൊന്നാടയണിയിച്ചു. ഡെപ്യുട്ടി ഇലക്ട്രിക് ഇന്‍സ്പെക്ടര്‍ സി.നവീന്‍ മൊമന്റോ നല്കി.
സുരക്ഷാ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ആദരിച്ചത്. ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി.ജ്യോതിഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ വി.ബുഷറ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനനീയര് വി.പി.ഉത്രസേനന് നന്ദിയും പറഞ്ഞു . ആഴ്ചകള്‍ക്കു മുമ്പാണ് കോണ്‍വെന്റ് റോഡിലെ കെട്ടിടത്തില്‍ അപകടത്തില്‍പെട്ട തൊഴിലാളിയെ രജിത്ത്കുമാര്‍ രക്ഷപ്പെടുത്തിയത്.