അഴിയൂര്‍: രാജ്യത്ത് ജനാധിപത്യം വേണോ എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കേണ്ട തെരഞ്ഞെടുപ്പാണിതെന്ന് മുന്‍ എംഎല്‍എ കെ.എസ്.ശബരിനാഥ് പറഞ്ഞു. കോറോത്ത് റോഡ് മേഖല യുഡിഎഫ്-ആര്‍എംപിഐ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്, ബിജെപി സഖ്യം മതത്തെ ദുരുപയോഗപ്പെടുത്തി പണാധിപത്യം കൊണ്ട് രാജ്യം ഭരിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ റഹീം പുഴക്കല്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധകൃഷ്ണന്, ടി.സി.രാമചന്ദ്രന്, വി.പി.പ്രകാശന്, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.അന്‍വര്‍ ഹാജി, നജ്മ പരിശത്തില്‍, കെ കെ പി ഫൈസല്‍, രാജന് ചാപ്പയില്‍, കടവില്‍ ശ്രീധരന്, പൊയില്‍ അബുബക്കര്‍, സോമന് കൊളരാട് എന്നിവര്‍ സംസാരിച്ചു