വടകര: വടകര ലോകസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലക്കും സിനിമാതാരം മഞ്ജുവാര്യര്‍ക്കും എതിരായി ആര്‍എംപിഐ നേതാവ് കെ എസ് ഹരിഹരന് നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവജന വിദ്യാര്‍ഥി സംഘടനകള്‍ വടകരയില്‍ പ്രതിഷേധ പ്രകടനം നടത്തി. എല്ഡിവൈഎഫ്ന്റെയും എസ്എഫ്ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ കേളു ഏട്ടന് പി പി ശങ്കരന് സ്മാരക മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. എന്‍ പി മഹേഷ് ബാബു അധ്യക്ഷനായി. ശ്രീജിത്ത് മുടപ്പിലായി, പ്രബീഷ്
ആദിയൂര്, കെ ടി സപന്യ, എസ് രോഹിത്, വള്ളില്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എം കെ വികേഷ് സ്വാഗതം പറഞ്ഞു.