വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ മൊകേരി ടൗണിലെ സ്വീകരണത്തിന് ശേഷം അമ്പലക്കുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രപരിസരത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പലിനെ ശ്രീകൃഷ്ണ വേഷം ധരിച്ച ഭദ്രിനാഥും രാധയുടെ വേഷം ധരിച്ച ആരാധ്യയും സ്വീകരിച്ചു.
യുഡിഎഫ് കുന്നുമ്മല്‍ പഞ്ചായത്ത് ഭാരവാഹികളോടൊപ്പമാണ് ഷാഫി എത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവരുടെ അനുഗ്രഹം തേടി അദ്ദേഹം കക്കട്ട് പള്ളി പരിസരത്ത് എത്തി തുടര്‍ന്ന് ജാഥയായി ടൗണ്‍ വലം വെച്ചു.
നേരത്തെ മൊകേരിയില്‍ എത്തിയ ഷാഫിയെ പള്ളി പരിസരത്ത് യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. യുഡിഎഫ് ചെയര്മാന് സി.കെ.അബു, കണ്‍വീനര്‍ ജമാല്‍ മൊകേരി, ബ്ലോക്ക് കോണ്‍ ട്രഷറര്‍ എലിയാറ ആനന്ദന്, മുസ്ലിം ലീഗ് നേതാവ് സി.വി.അഷറഫ്, ബ്ലോക്ക് കോണ്‍ വൈസ് പ്രസിഡന്റ് പി.പി.അശോകന്, സെക്രട്ടറി കെ.കെ. രാജന് പി.കെ.ഷമീര്‍, അബ്ദുള്ള മൊകേരി, വനജ ഒതയോത്ത്, എന്‍.കെ. നസീര്‍, കെ.പി.ബാബു എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി.