നാദാപുരം: കെ.പി.എസ്.ടി.എ നാദാപുരം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന എക്സി. മെമ്പർ ടി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസി പ്രകാശൻ എലിയാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഹാരീസ് ഉപഹാരം
നൽകി. വി. സജീവൻ കെ. ബിമൽ, യു.കെ വിനോദ് കുമാർ, വി.എം ബിജേഷ്, കെ. ശ്രീജ, സുകുമാരൻ, കെ. ജമീല , കെ. സുമിത , പി. അനിൽകുമാർ, എസ്.എൻ. ദീപ്തേഷ് പ്രസംഗിച്ചു. ലീലാവതി, സുരേഷ് ബാബു, എം. രാജലക്ഷ്മി, പി.പി. സുരേഷ് കുമാർ എന്നിവരെ ആദരിച്ചു.