വടകര: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ സമ്മേളനം നാളെ (ശനി) വടകര ടൗണ്‍ ഹാളിലെ പി പ്രേമാനന്ദന് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കെപിപിഎച്ച്എ സംസ്ഥാന സെക്രട്ടറി ജി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം 11 മണിക്ക് കെ.മുരളീധരന് എംപി നിര്‍വഹിക്കും. 12.30 ന് നടക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം കെപിപിഎച്ച്എ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ടി.ശ്രീധരന് ചോമ്പാല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.നരേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ കെ മനോജന്, ജില്ലാ സെക്രട്ടറി കെ സി അബ്ദുള്‍സലാം, ഷാഹിമ കെ, ദിനേശ് കുമാര്‍ ഇ എം, സുബൈദാ ബീവി എന്നിവര്‍ പങ്കെടുത്തു.