കോഴിക്കോട്: ചെറുവണ്ണൂര്‍ കുണ്ടായിത്തോട് യുവതിയും മകളും ട്രെയിന്‍ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി നസീമ (36), മകള്‍ ഫാത്തിമ നഹ്ല (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചിന് റെയില്‍ പാളം മുറിച്ച് കടക്കവെ കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമ നഹ്ലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയില്‍ ഹംസക്കോയയുടെ മകന് ഹാരിസിന്റെ
വിവാഹ സല്‍ക്കാരത്തിന് എത്തിയതായിരുന്നു ഇവര്‍. നിസാറാണ് നസീമയുടെ ഭര്‍ത്താവ്.