കോട്ടപ്പള്ളി: പ്രൈമറി ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് ‘വിംഗ്സ്’ എന്ന പേരില്‍ തനതു പ്രവര്‍ത്തനത്തിന് കോട്ടപ്പള്ളി എല്‍പി സ്കൂളില്‍ തുടക്കമായി. സംസാരിക്കാനും വായിക്കാനും എഴുതാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
വിദ്യാലയത്തോടൊപ്പം വീട്ടിലും ആകര്‍ഷകവും അനുയോജ്യവുമായ പഠന സന്ദര്‍ഭങ്ങളൊരുക്കി ഇംഗ്ലീഷ് ബോധനം രസകരമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എച്ച് മൊയ്തു പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഒ.എം.അശോകന്, വാര്‍ഡ് മെമ്പര്‍ നബീല, പി. ടി.എ പ്രസിഡന്റ് ഹംസ പി.ടി, നെടുംകുനിരാജന്, ഹരിദേവ് എന്നിവര്‍ സംസാരിച്ചു.