കോട്ടപ്പള്ളി: കോട്ടപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള അനേകം പേർക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന കോട്ടപ്പള്ളി എം.എൽ.പി.സ്കൂൾ 145-ാം വാർഷികം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. തോടന്നൂർ എ ഇ ഒ.എം.വിനോദ് മുഖ്യ പ്രഭാഷണവും പൂർവ്വാധ്യാപകരെ ആദരിക്കുകയും
ചെയ്തു. തോടസൂർ ബി.പി.സി. നിഷാന്ത്, ഗോപാലൻ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, വി .പി .കുമാരൻ, കുന്നോത്ത് കുഞ്ഞബ്ദുല്ല, സുനൈന മുറിച്ചാണ്ടി, അഡ്വ. പി.പ്രഭാകരൻ, സൻ അമേലിയ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ ഹംസ വായേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി. അജിത് കുമാർ സ്വാഗതവും കെ.അബ്ദുൾ ലെയ്സ് നന്ദിയും പറഞ്ഞു.