വടകര: വടകരയിലെ ആദ്യകാല വ്യാപാരിയും സാമൂഹിക- ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കസ്റ്റംസ് റോഡ് കോറോത്ത് വിജയൻ (80 ) അന്തരിച്ചു. റീത്ത ഓട്ടോ കൺസൾട്ടൻസി, റീത്ത ഫോട്ടോസ്റ്റാറ്റ്, വിജയശ്രീ ഫ്ലോർമിൽ എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. യൂനിറ്റി റസിഡൻസ് അസോസിയേഷൻ
പ്രസിഡൻ്റ് പദം അലങ്കരിച്ചിട്ടുണ്ട്. ഭാര്യ: ശ്രീലത. മകൻ: ലജിൻ (ദുബായ്). മരുമകൾ: സൗമ്യ. സഹോദരങ്ങൾ: രാധ കൈവേലി, പരേതരായ സരോജിനി, ലക്ഷ്മി, ശശീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കോറോത്ത് വീട്ടുവളപ്പിൽ.