വടകര: ‘ശ്രേഷ്ഠ സമൂഹം ഉത്കൃഷ്ട മൂല്യങ്ങള്‍’ എന്ന പ്രമേയത്തില്‍ കേരളാ നദ്വത്തുല് മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വടകര മണ്ഡലം കുടുംബ സംഗമവും പഠന ക്യാമ്പും 23ന് വ്യാഴാഴ്ച ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെഎന്‍എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി ഉദ്ഘാടനം ചെയ്യും. മൗലവി ശഫീഖ് അസ്ലം പ്രമേയ പ്രഭാഷണം നടത്തും.
വിവിധ സെഷനുകളില്‍ ആയിഷ ചെറുമുക്ക്, ചുഴലി സലാഹുദ്ദീന് മൗലവി, എന്‍.കെ.എം.സകരിയ്യ, ഷമീര്‍ വാകയാട് തുടങ്ങിയവര്‍ പങ്കെടുക്കും.
സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അധാര്‍മികതക്കും ലഹരിക്കുമെതിരെ ബോധവല്‍ക്കരണവും കൃത്യമായ വിശ്വാസത്തിലൂന്നി സമൂഹത്തെ വാര്‍ത്തെടുക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് ടി.പി.മൊയ്തു, കെഎന്‍എം മണ്ഡലം പ്രസിഡന്റ് കെ.വി.കുഞ്ഞബ്ദുല്ല, ട്രഷറര്‍ കെ.പി.ഇബ്രാഹിം, വൈസ് പ്രസിഡന്റ് വി.അശ്റഫ്, മുഹമ്മദ് ഷനൂദ് എന്നിവര്‍ പങ്കെടുത്തു.