ആയഞ്ചേരി: വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കെ.കെ ശൈലജയുടെ വിജയത്തിനായ് പ്രവർത്തിക്കാൻ ആയഞ്ചേരി 31-ാം ബൂത്തിൽ ചേർന്ന സർവീസ് പെൻഷൻകാരുടെ കൂട്ടായ്മ തീരുമാനിച്ചു. കേന്ദ്ര സർക്കാർ സാമ്പത്തികമായ് ഞെരുക്കുമ്പോഴും കേരളത്തിലെ സർവീസ് പെൻഷൻകാർക്ക് പെൻഷൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/GVPMALLOFFERBOOK-1.jpg?resize=424%2C600&ssl=1)
പരിഷ്ക്കരണത്തിൻ്റെ 3-ാം ഗഡുവും, രണ്ട് ശതമാനം ഡി ആറും അനുവദിച്ച കേരള സർക്കാറിനെ യോഗം അഭിനന്ദിച്ചു. ഖദീശ മാടാശ്ശേരി അധ്യക്ഷത വഹിച്ചു. ടി.എൻ മമ്മു, കുഞ്ഞിപൊക്കൻ എം , ടി.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഖദിശ ചെയർമാനും, ടി.എൻ മമ്മു കൺവീനറുമായ സ്ക്വാഡ് കമ്മിറ്റി രൂപീകരിച്ചു.