കൊയിലാണ്ടി: വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ
യുടെ പൊതു പര്യടനത്തിന് തുടക്കമായി. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ മൂരാട് നിന്ന് ആരംഭിച്ച പര്യടനം എൽ ഡി എഫ് പാർലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് എം.കെ ഭാസ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു. പാർലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി വത്സൻ പനോളി,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായ
ഭാസ്കരൻ,കെ കെ മുഹമ്മദ്,കൊയിലാണ്ടി നിയോജകമണ്ഡലം സെക്രട്ടറി കെ ദാസൻ, കാനത്തിൽ ജമീല എം എൽ എ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മറ്റു നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. വടകര ഇത്തവണ ഇടതുപക്ഷത്തെ നെഞ്ചേറ്റും എന്നതിന്റെ തെളിവാണ് ഈ ആൾക്കൂട്ടമെന്ന് തടിച്ചു കൂടിയ ജനാവലിയെ അഭിസംബോധന ചെയ്തു കൊണ്ട് കെ കെ ശൈലജ പറഞ്ഞു. രാവിലെ 8.30 ന് ആരംഭിച്ച പര്യടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു. വൻ ജനാവലി അണി നിരന്ന ഘോഷയാത്രയോട് കൂടിയാണ് മൂരാട് കെ.കെ ശൈലജയെ എതിരേറ്റത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന പൊതു പര്യടനം ഏഴ് നിയോജകമണ്ഡലങ്ങളിലേയും 1186 ബൂത്തുകളിലൂടെ കടന്നു പോകും.ഒരു ദിവസം ഇരുപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണ യോഗം ഉണ്ടാവുക.നാളെ (28/03/24) പേരാമ്പ്ര നിയോജകമണ്ഡലത്തിലാണ് പര്യടനം.