വടകര: തൊണ്ണൂറ്റൊമ്പതുകാരി സിനിമാ നടി മേപ്പയില്‍ ഉച്ചന്റവിട നാരായണിക്ക് കെ.കെ.ശൈലജയുടെ വിജയത്തെക്കുറിച്ച് തെല്ലും ആശങ്കയില്ല. പപ്പന് നരിപ്പറ്റ സംവിധാനം ചെയ്ത ‘വയസെത്രയായി മൂപ്പത്തി’ എന്ന സിനിമയിലെ പാല്‍ക്കാരിയായി വേഷമിട്ട നാരായണി അമ്മ കെ.കെ.ശൈലജയെ കണ്ടപാടെ ചേര്‍ത്ത് പിടിച്ചു അനുഗ്രഹം ചൊരിഞ്ഞു. നിങ്ങളല്ലാതെ വടകരയില്‍ ആര് ജയിക്കാനെന്നായിരുന്നു പ്രതികരണം.
സിനിമ എന്തായാലും കാണും എന്ന ടീച്ചറുടെ ഉറപ്പ് നാരായണി അമ്മയുടെ മുഖത്ത് ചിരി പടര്‍ത്തി. പ്രായത്തിന്റെ അവശതകളില്ലാതെ, സിനിമയിലെ ചില ഡയലോഗ്കള് താരം ഓര്‍ത്തെടുത്ത് പറഞ്ഞപ്പോള്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് കെ.കെ.ശൈലജയും ആശംസ നേര്‍ന്നാണ് മടങ്ങിയത്.
പുതുപ്പണത്തെ ഗുരുക്കള്സ്കളരി ചികിത്സാകേന്ദ്രത്തിലെത്തിയ കെ.കെ.ശൈലജയെ വാളും പരിചയും നല്കി മുഹമ്മദ് ഗുരുക്കള്‍ വരവേറ്റു. തലയില്‍ കൈ വെച്ച് ഗുരുക്കള്‍ വിജയാശംസകള്‍ നേര്‍ന്നു. മുഹമ്മദ് ഗുരുക്കളോടൊപ്പം കൊച്ചു കുട്ടികളായ കളരിപഠിതാക്കള്‍ ടീച്ചര്‍ക്ക് മുന്നില്‍ ചുവട് വെച്ചു. കളരിയും ചികിത്സാ കേന്ദ്രവുമെല്ലാം ചുറ്റി കാണാന്‍ വീണ്ടും വരുമെന്ന
ഉറപ്പോടെ കൈ കൂപ്പി ടീച്ചര്‍ യാത്ര പറയുമ്പോള്‍ എല്ലാവരുടെയും മുഖങ്ങളില്‍ വിജയപ്രതീക്ഷതെളിഞ്ഞു.