കക്കട്ടില്‍: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഫെഡറല്‍ സംവിധാനവും തകര്‍ക്കുന്ന ബിജെപി സര്‍ക്കാറിനെ തോല്പിക്കാന് മുഴുവന്‍ ഹരിത സേനാ അംഗങ്ങളും രംഗത്തിറങ്ങാനും കെ.കെ.ശൈലജയെ വിജയിപ്പിക്കാനും ഹരിത കര്‍മസേനാ സിഐടിയു കുന്നുമ്മല്‍ ഏരിയാ കണ്വന്ഷന് തീരുമാനിച്ചു. കണ്വന്ഷന് ജില്ലാ സിക്രട്ടറി ഗിരിജ പി. ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.ടി.രാജന് അഝ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ.കെ. നാരായണി, ഏരിയാ പ്രസിഡന്റ് ടി.കെ.ബിജു എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ജയസുധ. സി.കെ സ്വാഗതം പറഞ്ഞു.