ആയഞ്ചേരി: ആവേശം മുറുകിയ രണ്ടാംഘട്ട പര്യടനവുമായി കെ.കെ.ശൈലജ. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിന് രാവിലെ 8.30 ന് ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് തുടക്കമായി. മുന്നണി നേതാക്കള്‍ക്കൊപ്പം എത്തിയ കെ.കെ.ശൈലജയെ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും വരവേറ്റു. വിലാതപുരത്തും പുതിയടത്ത് താഴയും പാതിരിപ്പറ്റയിലും വട്ടോളിലും നടുപ്പൊയിലിലും താഴെ വടയത്തും കൂളിക്കുന്നിലും പൂളക്കൂലിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ടീച്ചറെ സ്വീകരിക്കാനെത്തിയത്. കാക്കുനി, ആയഞ്ചേരി, വില്യാപ്പള്ളി യുപി സ്കൂള്‍, കോട്ടപ്പള്ളി, ചാനിയംകടവ്, തോടന്നൂര്‍, കീഴല്‍ യു പി സ്കൂള്‍, പതിയാരക്കര എല്‍പി സ്കൂള്‍, കളരിക്കുന്ന്, എളമ്പിലാട് വയല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി എട്ടിന് മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലാണ് സമാപനം. പര്യടന പരിപടിയിലും സ്വീകരണ യോഗങ്ങളിലും കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, നേതാക്കളായ കെ.കെ.ദിനേശന്, ടി.പി.ഗോപാലന്, ആയാടത്തില്‍ രവീന്ദ്രന്, വിനോദ് ചെറിയത്ത്, പി.സുരേഷ് ബാബു, കെ.പി.പവിത്രന്, ടി.കെ.രാഘവന്, കെ.കെ.സുരേഷ്,
കൂടത്താംകണ്ടി സുരേഷ്, കുനിയില്‍ രാഘവന്, മുകുന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.