കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയും കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമും നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് എളമരം കരീം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വടകരയുടെ വരണാധികാരി എഡിഎം കെ.അജീഷ് മുമ്പാകെയാണ് കെ.കെ.ശൈലജ പത്രിക നല്‍കിയത്.
പ്രകടനമായാണ് ഇരുവരും കളക്ടറേറ്റിലെത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി പി.മോഹനന്, ടി.പി രാമകൃഷ്ണന്, ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.